കോട്ടയത്ത് വാസവന്‍ സെക്രട്ടറിയാകും, പാലക്കാട് സികെ രാജേന്ദ്രനും

സിപി‌എം, വാസവന്‍, രാജേന്ദ്രന്‍
കോട്ടയം/ പാലക്കാട്| vishnu| Last Modified ഞായര്‍, 18 ജനുവരി 2015 (09:40 IST)
സിപിഎം കോട്ടയം, പാലക്കാട് ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് അവസാനിക്കും. പുതിയ ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുക്കും. കോട്ടയത്ത് സിഐടിയു ജില്ലാ പ്രസിഡന്റ് വിഎന്‍ വാസവന്‍ പുതിയ ജില്ലാ സെക്രട്ടറിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. പാലക്കാട്ട് സികെ രാജേന്ദ്രന്‍ സെക്രട്ടറിയായി തുടരുമെന്നാണ് സൂചന.

കോട്ടയത്ത് വാസവനെ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന നേതാക്കളായ കൊടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, തോമസ് ഐസക്ക് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. അതേസമയം ജില്ലാ കമ്മറ്റി അംഗം വികെ ഹരികുമാറിനെ ജില്ലാ സെക്രട്ടറി ആക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തി. എന്നാല്‍ ഇത് നേതൃത്വം കാര്യമായി എടുത്തതായി സൂചനയില്ല.

പാലക്കാട് 41 അംഗ ജില്ലാ കമ്മിറ്റിയില്‍ ഒരു ഒഴിവാണുളളത്. എം ആര്‍ മുരളി ഉള്‍പ്പെടെ അഞ്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാകും പുതിയ കമ്മിറ്റി എന്നാണ് സൂചന. രാവിലെ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് പാനല്‍ അംഗീകരിക്കും.പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പുതിയ തുരുത്ത് ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും പിണറായി പാലക്കാട്ട് പറഞ്ഞു. സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിന് രൂക്ഷമായ വിമര്‍ശനം നേരിട്ടു.

പാര്‍ട്ടി പ്‌ളീനത്തിന് ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് പ്രതിനിധികള്‍ ആരോപിച്ചു. ഇപി ജയരാജന്റെ പ്രതിഷേധം പ്‌ളീനത്തിന്റെ മാറ്റ് കെടുത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. ഉച്ചക്ക് നടക്കുന്ന പൊതു സമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനിരുന്നത് വിഎസ് അച്യുതാനന്ദനായിരുന്നു. എന്നാല്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് വിഎസ് ഇന്നലെ തന്നെ പാലക്കാട്ട് നിന്ന് മടങ്ങി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി ...

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍
പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വജ ആസിഫ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്.

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

Pahalgam Terror Attack: ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ...

Pahalgam Terror Attack: ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭിക്കണം, സായുധ സേനയില്‍ പൂര്‍ണ വിശ്വാസം: മമ്മൂട്ടി
കുറിപ്പുമായി മമ്മൂട്ടി

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് ...

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
പിടിയിലായ തസ്ലീമയുടെ ഫോണില്‍ശ്രീനാഥ് ഭാസിയുമായുള്ള കൂടുതല്‍ വാട്‌സാപ്പ് ചാറ്റുകള്‍ ...