സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (18:01 IST)
നാദാപുരത്ത് ഭിന്നശേഷിക്കാരനായ സിപിഎം പ്രവര്‍ത്തകന്റെ വാഹനം തീയിട്ട് നശിപ്പിച്ചു. കുമ്മങ്കോട് സിപിഎം ബ്രാഞ്ച് അംഗവും ആര്‍ആര്‍ടി വളണ്ടിയറുമായ ആശാരിക്കണ്ടി അജിത്തിന്റെ വാഹനമാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാഹനത്തില്‍ നിന്ന് രാവിലെ രണ്ടേകാലോടെ തീയും പുകയും ഉയരുകയായിരുന്നു. അജിത്തിന്റെ ജീവനോപാദി കൂടിയാണ് സ്‌കൂട്ടര്‍.