വാക്‌സിനെടുത്താല്‍ ബിയര്‍ ഫ്രീ; വിചിത്ര പ്രഖ്യാപനവുമായി ഈ സംസ്ഥാനം

ശ്രീനു എസ്| Last Modified ചൊവ്വ, 4 മെയ് 2021 (18:50 IST)
വാക്‌സിനെടുത്താല്‍ ബിയര്‍ ഫ്രീയെന്ന വാഗ്ദാനവുമായി അമേരിക്കന്‍ സംസ്ഥാനമായ ന്യൂജേഴ്‌സി. 21വയസിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണ് ന്യൂജേഴ്‌സി ഭരണകൂടത്തിന്റെ നീക്കം. ഗവര്‍ണര്‍ ഫില്‍ മര്‍ഫിയാണ് ഇക്കാര്യം അറിയിച്ചത്. 13 ബിയര്‍ നിര്‍മാണ കമ്പനികളാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് സഹകരിക്കുന്നത്.

അതേസമയം ന്യൂജേഴ്‌സിയിലെ 75 ശതമാനം പേരും ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ 147മില്യണ്‍ പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :