സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 19 ജനുവരി 2024 (11:59 IST)
ജീവിതത്തില്‍ ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചവര്‍ക്ക് ഇളവ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പകുതി തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം, ലഹരി കേസുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇളവ് ലഭിക്കില്ല. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം.
പത്തുവര്‍ഷം തടവിന് ശിക്ഷപ്പെട്ടയൊരാളാണെങ്കില്‍ അഞ്ച് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയാലും പുറത്തിറങ്ങാം. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് ശിക്ഷയുടെ പകുതി പൂര്‍ത്തിയാക്കിവര്‍ക്കായിരിക്കും ഇളവ് ലഭിക്കുക. പക്ഷെ ഇളവ് നല്‍കുന്നതിന് കടുത്ത മാനദണ്ഡങ്ങളുണ്ട്. അതേസമയം ഭിന്നശേഷിക്കാരിയായ കുട്ടിയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രകാശിനെ വിട്ടയക്കാനുള്ള ജയില്‍ ഉപദേശ സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ തള്ളി.