കൊച്ചി|
JOYS JOY|
Last Modified വ്യാഴം, 10 ഡിസംബര്‍ 2015 (12:06 IST)
ചന്ദ്രബോസ് വധക്കേസില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി മുഹമ്മദ് നിസാം. വിചാരണയ്ക്കിടെയാണ് നിസാം കുറ്റം നിഷേധിച്ചത്. ചന്ദ്രബോസും കേസിലെ സാക്ഷിയായ അനൂപും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നും ചന്ദ്രബോസ് പറഞ്ഞു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന കാര്‍ തന്റേതാണെന്നും വിചാരണയ്ക്കിടെ നിസാം തന്നെ പറഞ്ഞു. തന്റെ വാഹനം ചന്ദ്രബോസിനെ ഇടിച്ചതാണെന്ന് കോടതിയില്‍ സമ്മതിച്ച നിസാം അത് മനപൂര്‍വ്വമല്ലെന്നും വാദിച്ചു.
ചന്ദ്രബോസിനെ ആക്രമിക്കുകയോ മർദിക്കുകയോ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയോ ചെയ്തിട്ടില്ല. ചന്ദ്രബോസിനെ ആക്രമിച്ചുവെന്ന സാക്ഷിമൊഴികൾ കള്ളമാണ്. തനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തന്റെ ഭാര്യ സംഭവസ്ഥലത്ത് വന്നതും ചന്ദ്രബോസിനെ കാറിൽ കയറ്റിക്കൊണ്ട് പോയി എന്നതും ശരിയാണെന്നും എന്നാല്‍ അത് വലിച്ചിഴച്ചായിരുന്നില്ലെന്നും നിസാം വിചാരണയ്ക്കിടെ പറഞ്ഞു.
തൃശൂർ ജില്ല അഡീഷണൽ സെഷൻസ് കോടതിയില്‍ നിസാമിനെ ചോദ്യം ചെയ്യൽ തുടരുകയാണ്.