പത്തനാപുരം|
aparna shaji|
Last Updated:
വെള്ളി, 13 മെയ് 2016 (15:16 IST)
നടൻ
മോഹൻലാൽ എൽ ഡി എഫ് സ്ഥാനാർഥി ഗണേഷ് കുമാറിനു വേണ്ടി പത്തനാപുരത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം വിവാദമാകുന്നു. ഗണേഷ് കുമാറിന്റെ ഭീഷണിയിൽ പേടിച്ചാണ് താരം പ്രചരണത്തിന് എത്തിയതെന്ന ആരോപണവുമായി ഡി സി സി പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി രംഗത്ത്.
ഇന്ത്യൻ ആർമിയുടെ ലെഫ്റ്റനറ്റ് കേണൽ പദവിയിലിരിക്കുന്ന മോഹൻലാൽ ഏതെങ്കിലും ഒരു പാർട്ടിക്ക് വേണ്ടി പരസ്യമായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് ചട്ട ലംഘനമാണെന്ന് സുരേഷ് ആരോപിച്ചു. ആനക്കൊമ്പ് വിവാദവുമായി ബന്ധപ്പെട്ട് മോഹൻലാലിനെതിരെ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഗണേഷ് അദ്ദേഹത്തെ പത്തനാപുരത്തെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
മോഹൻലാൽ പത്തനാപുരത്ത് പ്രചരണത്തിന് എത്തിയതിൽ വിഷമമുണ്ടെന്ന് അറിയിച്ച് യു ഡി എഫ് സ്ഥാനാർഥിയും നടനുമായ ജഗദീഷും രംഗത്തെത്തിയിരുന്നു. അതോടൊപ്പം ഈ സംഭവത്തിൽ പ്രതിഷേധിച്ച് നടൻ സലിംകുമാർ താരസംഘടനയായ 'അമ്മ'യിൽ നിന്നും
രാജിവെക്കുകയും ചെയ്തു.