ആര്യങ്കാവ്‌ മേല്‍പ്പാലം: കൊല്ലം-തിരുമംഗലം പാത അടച്ചിടും

 ആര്യങ്കാവ്‌ , ദക്ഷിണ റയില്‍വേ , പാത , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുനലൂറര്‍| jibin| Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (17:10 IST)
കൊല്ലം - ചെങ്കോട്ട റയില്‍വേ ലൈനില്‍ ആര്യങ്കാവ്‌ റയില്‍വേ മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കൊല്ലം - തിരുമംഗലം ദേശീയപാത പത്ത്‌ ദിവസത്തേക്ക്‌ അടച്ചിടുന്നു. ഇതുമായി ബന്ധപ്പെട്ട്‌ എംപി മാരായ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്‌, ദക്ഷിണ റയില്‍വേ മധുര ഡിവിഷന്‍ മാനേജര്‍ റസ്തോഗി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ്‌ ഇത്തരമൊരു ധാരണയിലെത്തിയത്‌.

ഇതുമായി ബന്ധപ്പെട്ട്‌ ഒക്ടോബര്‍ ഇരുപത്തിയഞ്ചിനു ദേശീയ അടയ്ക്കും. പണി പൂര്‍ത്തിയാക്കിയ ശേഷം നവംബര്‍ അഞ്ചിനു മുമ്പ്‌ തന്നെ തുറക്കാനാണു തീരുമാനം. ഈ സമയത്ത്‌ ഇതുവഴിയുള്ള ചരക്ക്‌ വാഹനങ്ങളാവും പ്രധാനമായി നിരോധിക്കുക.

അതേ സമയം അങ്ങോട്ടുമിങ്ങോട്ടുമുള്ള മറ്റു വാഹനങ്ങള്‍ അലിമുക്ക്‌ - അച്ചന്‍ കോവില്‍ പാതവഴി തിരുച്ചുവിടും. ഈ പാതയിലെ പ്രധാന അറ്റകുറ്റപ്പണികള്‍ ഉടന്‍ തീരുക്കുന്നതിനു വേണ്ടി വനം വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്താനും തീരുമാനമായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :