തിരുവനന്തപുരം|
Last Modified വ്യാഴം, 12 നവംബര്‍ 2015 (19:03 IST)
സ്വകാര്യ ബസില്‍ യാത്ര ചെയ്യുമ്പോള്‍ കാതടപ്പിക്കുന്ന പാട്ട് വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
ആലുവ - എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസുകളിലെ ഒച്ചയോടെയുള്ള പാട്ട് വയ്ക്കുന്നതിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഈ പരാമര്‍ശം.
ഹ്യൂമന്‍ റൈറ്റ്സ് ഫൌണ്ടേഷന്‍സ് എറണാകുളം ജില്ലാ പ്രസിഡന്‍റ് അബ്ദുള്‍ അസീസിന്‍റെ പരാതിയിലാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് കെ.ബി.കോശി ഇത്തരത്തില്‍ പാട്ടിടുന്നതിനെതിരെ നടപടിയെടുക്കാന്‍ ഉത്തരവായത്.
യാത്രക്കാരെ തള്ളിമാറ്റിക്കൊണ്ട് കണ്ടക്ടര്‍ ബസിലൂടെ നടത്തുന്ന സഞ്ചാരം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകരുത് എന്നും വാഹനങ്ങളെ മറികടക്കാന്‍ നിരന്തരം വിസിലടിക്കരുതെന്നും പെട്ടന്ന് ബ്രേക്ക് ചവിട്ടുന്നതു വഴി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്നും കമ്മീഷന്‍ ഉത്തരവിട്ടു.