ബസ് ചാര്‍ജ്ജ് കൂട്ടാന്‍ ശുപാര്‍ശ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (19:35 IST)
ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളില്‍ മിനിമം ചാര്‍ജ്ജ് 8 രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ. 25 ശതമാനമാണ് വര്‍ധനവ്. കിലോമീറ്ററിന് നിരക്ക് 70 പൈസയില്‍ നിന്ന് ഒരു രൂപയാക്കണമെന്നും നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ എല്ലാ സര്‍വീസുകള്‍ക്കും രാത്രി 8 മണിക്ക് ശേഷമുള്ള യാത്രയ്ക്ക് 40% തുക അധികം വാങ്ങാനും നിര്‍ദ്ദേശമുണ്ട്. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് 5 രൂപയാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :