തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചു

വെടിവച്ചശേഷം രക്ഷപ്പെട്ട സിംഗിനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്

ബിഎസ്എഫ് , തെരഞ്ഞെടുപ്പു ഡ്യൂട്ടി , പൊലീസ് , വെടിയേറ്റു മരിച്ചു
കോഴിക്കോട്| jibin| Last Modified വെള്ളി, 13 മെയ് 2016 (07:51 IST)
തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ വെടിയേറ്റു മരിച്ചു. രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ന് കോട്ടക്കൽ ഇസ്‌ലാമിക് അക്കാദമി സ്കൂളിലെ ബിഎസ്എഫ് ക്യാംപിലാണ് സംഭവം. ഹെഡ്കോണ്‍സ്‌റ്റബിള്‍ ഉമേഷ് പാല്‍ സിംഗിന്റെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

വെടിവച്ചശേഷം രക്ഷപ്പെട്ട സിംഗിനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. വെടിയുതിര്‍ത്ത ശേഷം ഇയാൾ തോക്കുമായി കടന്നുകളയുകയായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. വെടിവയ്പിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചു വ്യക്തതയില്ല. അവധി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വെടിവയ്പെന്നും പറയുന്നു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് രാംഗോപാല്‍ മീണ സ്കൂളിലെ ക്ലാസ് മുറിയില്‍ താമസിക്കുകയായിരുന്നു. വൈകുന്നേരം ക്യാംപിൽ ചില തർക്കങ്ങൾ നടന്നതായി സൂചനകളുണ്ട്. അവധി നിഷേധിച്ചതാണ് ഉമേഷിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. വടകര സഹകരണ ആശുപത്രിയിലെത്തിച്ച രാംഗോപാലിന്റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം ഇവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :