സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് കൂട്ടു നില്‍‌ക്കുന്നു: വി മുരളീധരന്‍

  ബിജെപി , വി മുരളീധരന്‍ , കൊക്കയിന്‍ കേസ് , പൊലീസ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (20:10 IST)
സംസ്ഥാന സര്‍ക്കാര്‍ ക്രിമിനലുകള്‍ക്കും മയക്കുമരുന്നു മാഫിയയ്ക്കും കൂട്ടു നില്ക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്. ഉന്നത ബന്ധമുള്ള കൊച്ചിയിലെ കൊക്കയിന്‍ കേസ് അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് ഈ ബന്ധത്തിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയും ഉന്നതരിലേക്കെത്തിക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥയെ മാറ്റിയ സര്‍ക്കാര്‍ നടപടി കേസുമായി ബന്ധമുള്ള ചില സിനിമാക്കാരും രാഷ്ട്രീയ ഉന്നതരും നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. കേരളത്തിലെ മയക്കുമരുന്നു വിപണനത്തിനും മയക്കുമരുന്നെത്തിക്കുന്നതിലുമെല്ലാം ഉന്നതബന്ധമാണുള്ളത്. സര്‍ക്കാര്‍ തലത്തില്‍ മയക്കുമരുന്നു മാഫിയയ്ക്ക് ഉന്നത സ്വാധീനമുണ്ട്. മയക്കുമരുന്ന് ലോബിക്ക് പൊലീസിലെ ചില ഉന്നതരുമായും രഹസ്യധാരണ ഉണ്ട്. തെളിവില്ലെന്ന് പറഞ്ഞ് കേസ് പൂഴ്ത്താനോ, അതല്ലെങ്കില് ദുര്‍ബലമായ തെളിവുകള്‍ നിരത്തി കേസില്ലാതാക്കാനോ ആണ് സര്‍ക്കാര്‍ ശ്രമം. ഇതിന് കൂട്ടു നില്ക്കാത്തതിന്റെ പേരിലാണ് അന്വേഷണ ഉദ്യോഗസ്ഥയായ കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ നിശാന്തിനിയെ സ്ഥലംമാറ്റിയതെന്നും മുരളീധരന്‍ പറഞ്ഞു.

മയക്കുമരുന്നു മാഫിയ ശക്തമായ സമ്മര്‍ദ്ദമാണ് സര്‍ക്കാരില്‍ ചെലുത്തുന്നത്. ആഭ്യന്തരമന്ത്രി ഉള്പ്പടെയുള്ള ഉന്നതരുമായി ഇവര്ക്ക് ബന്ധമുണ്ടെന്ന വാര്ത്തകളും പുറത്തു വരുന്നു. കേസിന്റെ അന്വേഷണം ശരിയായ വഴിക്കാണ് നീങ്ങുന്നതെന്നു കണ്ടപ്പോള് ഉന്നതര്ക്കുണ്ടായ ഭയം മൂലമാണ് നിശാന്തിനിയെ തല്സ്ഥാനത്തു നിന്നുമാറ്റിയത്. തൃശ്ശൂരില് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ പ്രതിയായ നിസാമിനു മയക്കുമരുന്നു മാഫിയയുമായി അടുത്ത ബന്ധമാണുള്ളത്. കൊക്കയിന് കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യാന് പോലീസ് കസ്റ്റഡിയില് വാങ്ങാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥയെ മാറ്റിയത്.


കേരളത്തിലേക്ക് കൊക്കയിന്‍ പോലുള്ള മാരകമായ മയക്കുമരുന്നുകള്‍
പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സിനിമാക്കാരും രാഷ്ട്രീയക്കാരുമടങ്ങുന്നവരാണ്. ഇവര്‍ക്ക്
സര്‍ക്കാര്‍ തലത്തില്‍ ഉന്നത സ്വാധീനവുമുണ്ട്. ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ പിണിയാളുകളാണ്. വിദേശങ്ങളില്‍ നിന്ന് മയക്കുമരുന്ന് ഇവിടേക്ക് എത്തിക്കുന്നതിനും സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതരുടെ സഹായം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിനു തടയിടേണ്ടത് അത്യാവശ്യമാണ്. കേസന്വേഷണം ശരിയായ രീതിയില്‍ നടത്തുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മയക്കുമരുന്നു കേസ് ശരിയായ രീതിയില് അന്വേഷിക്കുകയും പിന്നില് പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ചെയ്യണം.
എത്ര ഉന്നതരായാലും മയക്കുമരുന്നു മാഫിയയെ തകര്‍ക്കാന്‍ സര്‍ക്കാരിന് കഴിയണമെന്ന് വി മുരളീധരന് പറഞ്ഞു. അല്ലെങ്കില്‍ ഒരു തലമുറ മുഴുവന് മയക്കുമരുന്നിന് അടിപ്പെട്ട് ഇല്ലാതാകുകയാകും ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...