രാജ്യം വിട്ടു പോകാന്‍ പറഞ്ഞ ബിജെപിക്ക് ചുട്ട മറുപടിയുമായി കമൽ

ബിജെപിക്ക് കിടിലന്‍ മറുപടി നല്‍കി കമല്‍ രംഗത്ത്

  BJP , director Kamal , Pakistan , malayalam filim , KN Radhakrishnan , CPM , കമൽ , ബിജെപി , അസഹിഷ്‌ണുത , വർഗീയ വാദി , ഭീകര സംഘടന , നരേന്ദ്ര മോദി , ജാതി , സിനിമ , ഇടതുപക്ഷ അനുഭാവി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 10 ജനുവരി 2017 (19:26 IST)
രാജ്യം വിട്ടു പോകാന്‍ പറഞ്ഞ ബിജെപിക്ക് മറുപടിയുമായി സംവിധായകൻ കമൽ. കലയിൽപോലും അസഹിഷ്‌ണുത വര്‍ദ്ധിച്ചുവരുന്ന സമയമാണിപ്പോള്‍. തന്റെ ചിന്തകളിൽപോലും വർഗീയത കടന്നു വന്നിട്ടില്ല. കലാകാരൻ സ്വതന്ത്രനായിട്ടാണ് എന്നും ചിന്തിക്കുന്നത്. ഏതുതരം വർഗീയതയും നാടിനാപത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷ അനുഭാവിയായ ഞാന്‍ ഒരു വർഗീയ വാദിയാണെന്ന് തന്നെ അറിവാവുന്നവര്‍ ആരും പറഞ്ഞിട്ടില്ല. ഞാന്‍ ദേശ സ്‌നേഹിയല്ലെന്ന് പറയുന്നത് കേട്ടപ്പോള്‍ വിഷമം തോന്നി. കലയ്‌ക്ക് ജാതിയോ മതമോ ഇല്ലെന്നും കമല്‍ പറഞ്ഞു.

താൻ സിനിമയിൽ എത്തിയിട്ട് 37 വർഷവും സംവിധായകനായിട്ടു മുപ്പതു കൊല്ലവുമായി. ഇതുവരെ തന്നെക്കുറിച്ച് ആരും വർഗീയ വാദിയാണെന്ന് പറഞ്ഞിട്ടില്ലെന്നും പറഞ്ഞു.

കമലിന്​​ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിട്ടു പോകണമെന്നും ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്‌ണനാണ് പറഞ്ഞത്.

എസ്‌ഡിപിഐ പോലുള്ള ഭീകര സംഘടനകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് കമൽ. രാജ്യത്തു ജീവിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം രാജ്യംവിട്ടു പോകണം. ദേശിയഗാനം ആലപിക്കു​ന്ന സമയത്ത് എഴുന്നേറ്റ്​ നിൽക്ക​ണോ എന്ന സംശയമുള്ള ആളാണ്​ കമൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോർഡ് ചെയർമാൻ സ്ഥാനമെന്നും രാധാകൃഷ്​ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :