സ്വിസ് പൗരന്‍ ജൊനാഥന്‍ ബോഡിന് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി| Last Updated: ചൊവ്വ, 2 ഡിസം‌ബര്‍ 2014 (19:05 IST)
മവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സ്വിസ് പൗരന്‍ ജൊനാഥന്‍ ബോഡിന് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ജൊനാഥനെ ഉടന്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ വേണ്ട സൗകര്യം ചെയ്യാന്‍ സര്‍ക്കാരിന് കോടതി ആവശ്യപ്പെട്ടു.

കൊടുങ്ങല്ലൂരില്‍ പോരാട്ടം സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തതിനാണ് ജോനാഥിനെ മൂന്ന് മാസം മുമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. ജൊനാഥന്‍ യോഗത്തില്‍ പങ്കെടുത്തത് വിസാ ചട്ടലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :