പക്ഷിപ്പനി ടൂറിസത്തെ ബാധിച്ചു; ക്രിസ്മസ്-ന്യൂഇയര്‍ സീസണുകള്‍ തകരും

  പക്ഷിപ്പനി , ക്രിസ്മസ്-ന്യൂഇയര്‍ സീസണുകള്‍ , ആലപ്പുഴ , വിനോദ സഞ്ചാരികള്‍
കുമരകം| jibin| Last Modified ശനി, 29 നവം‌ബര്‍ 2014 (11:09 IST)
ആലപ്പുഴയിലും മറ്റ് ജില്ലകളിലും പക്ഷിപ്പനി പടര്‍ന്നു പിടിച്ചതോടെ വിനോദസഞ്ചാര മേഖല തളര്‍ച്ചയിലേക്ക്. ടൂറിസത്തിന് പ്രാധാന്യമുള്ള ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി ബാധയുളളത്. ക്രിസ്മസ്, ന്യൂഇയര്‍ സീസണുകളെ നിലവിലെ അവസ്ഥ ശക്തമായി ബാധിക്കുമെന്നാണ് ഈ വിഭാഗത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ വ്യക്തമാക്കുന്നത്.

പക്ഷിപ്പനി ഭീഷണിയില്‍ ആഭ്യന്തര വിനോദ സഞ്ചാരികള്‍ കേരളത്തിലേക്കുളള യാത്ര ഒഴിവാക്കാനുളള സാധ്യത കൂടുതലാണ്. കുമരകം, മേഖലകളിലെ മിക്ക ഹൌസ്ബോട്ടുകളിലും ബുക്ക് ചെയ്യപ്പെട്ട ട്രിപ്പുകള്‍ നിലവില്‍ റദ്ദാക്കപ്പെട്ടു കഴിഞ്ഞു. 24,000 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ടൂറിസം മേഖല സര്‍ക്കാരിന് നേടിക്കൊടുത്തത്.

ഈ വര്‍ഷം പോയ വര്‍ഷത്തെക്കാളും നേട്ടം ഉണ്ടാക്കാന്‍ സാധ്യത കൂടുതല്‍ ഉള്ള സമയത്താണ് പക്ഷിപ്പനി വില്ലനായത്. അതേസമയം പക്ഷിപ്പനി ഭീതി പരത്തി വിനോദസഞ്ചാരികളെ കേരളത്തില്‍ നിന്നകറ്റാനുളള ബോധപൂര്‍വമായ ശ്രമങ്ങളും നടക്കുന്നതായും. രോഗഭീതിയകറ്റാന്‍ സര്‍ക്കാര്‍ തലത്തിലുളള ഇടപെടലുകളും പ്രചാരണ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :