പത്തനാപുരം|
jibin|
Last Updated:
ബുധന്‍, 1 ജൂലൈ 2015 (14:03 IST)
കെഎസ് ശബരീനാഥന്റെ വിജയം ആഘോഷിച്ച യുഡിഎഫ് പ്രവർത്തകർ കെബി ഗണേഷ് കുമാർ എം.എൽ.എയുടെ പത്തനാപുരത്തെ വീടിന് നേരെ നടത്തിയ കല്ലേറിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (ബി)ആഹ്വാനം ചെയ്ത ഹർത്താലില്‍ സംഘര്‍ഷം. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്-ബി പ്രവര്‍ത്തകര്‍ തമ്മില്‍ തുടങ്ങിയ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. ഹർത്താലിന് സിപിഎമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്-ബി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുമുണ്ടായി. നേരത്തേ, ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടയില്‍ യുഡിഎഫ് നേതാക്കളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ കത്തിച്ചിരുന്നു. ബോര്‍ഡുകള്‍ നശിപ്പിച്ചതു ചോദ്യം ചെയ്യാനെത്തിയ കെപിസിസി നിര്‍വാഹക സമിതി അംഗം സിആര്‍ നജീബിനെയും മറ്റു നേതാക്കളെയും കേരളാകോണ്‍ഗ്രസ്-ബി പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നജീബിനെ മർദ്ദിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ കല്ലേറുണ്ടായപ്പോഴാണ് പൊലീസ് ലാത്തിവീശിയത്. പത്തനാപുരം ടൗണിലെ ചില ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും ഒഴികെയുള്ള കടകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. മിക്ക സ്കൂളുകളിലും അദ്ധ്യയനവും മുടങ്ങിയിട്ടുണ്ട്. ഗതാഗതം തടസപ്പെടുത്താൻ ആഹ്വാനം ചെയ്തിട്ടില്ലാത്തിനാൽ രാവിലെ വാഹനങ്ങൾ ഓടുന്നുണ്ട്.
ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക് ശേഷമാണ് എം.എൽ.എയുടെവീടിന് നേരെ കല്ലേറുണ്ടായതും തുടർന്ന് ഗണേശ്കുമാറിന്റെ കോലം കത്തിച്ചതും. കല്ലേറിനെത്തുടർന്ന് യുഡിഎഫ് -കേരള കോൺഗ്രസ് (ബി)പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.