തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 10 നവംബര്‍ 2015 (14:16 IST)
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടുന്ന ധനമന്ത്രി കെഎം മാണിക്കെതിരെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. യുഡിഎഫ് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും മാണി വെക്കാത്തത് അത്ഭുതമാണ്. മാണിയെ ഭയന്നിട്ടാണ് ഉമ്മന്‍ചാണ്ടി രാജി ആവശ്യപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു.
മാണി രാജിവെച്ചാൽ അദ്ദേഹം തനിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വിട്ടേക്കുമോ എന്ന ഭയം മുഖ്യമന്ത്രിക്കുണ്ട്. ബാര്‍ കോഴയില്‍ മുഖ്യമന്ത്രിയും പങ്കാളിയാണ്. ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരമാണ് ബാറുടമകൾ മാണിയെ കണ്ടതെന്ന് വിജിലൻസ് എസ് പി സുകേശന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ അന്വേഷണം നടന്നിട്ടുണ്ടെങ്കില്‍ താനും കുടുങ്ങുമെന്ന ഭയവും മുഖ്യമന്ത്രിക്കുണ്ട്.
കെഎം മാണിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണം. ഇരുവരും പരസ്‌പരം ബ്ലാക് മെയിലിംഗ് നടത്തുകയാണ്. രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. എന്നാലും മുഖ്യമന്ത്രി രാജി അവശ്യപ്പെടുകയില്ല. അതിന് കാരണം താനും കുടുങ്ങുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും വി എസ് പറഞ്ഞു.