കേരള കോണ്‍ഗ്രസില്‍ ഭിന്നത; മാണിയും ജോസഫും നേര്‍ക്കുനേര്‍

ബാര്‍ കോഴക്കേസ് , പിജെ ജോസഫ് , മോന്‍സ് ജോസഫ് , കേരള കോണ്‍ഗ്രസ് , കെഎം മാണി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 10 നവം‌ബര്‍ 2015 (10:34 IST)
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ധനമന്ത്രി കെഎം മാണി രാജിവെക്കില്ലെന്നും വ്യക്തമാക്കിയതോടേ കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷം. പി ജെ ജോസ്‌ഫ് വിഭാഗമാണ് മാണിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

അഞ്ച് എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നും രാജിവെക്കേണ്ടി വന്നാല്‍ പിന്തുണ പിന്‍വലിക്കുമെന്നും മാണി കോണ്‍ഗ്രസിനെ അറിയിച്ചു. അതേസമയം, പിജെ ജോസഫും, മോന്‍സ് ജോസഫും, ടിയു കുരുവിളയും രാജി വയ്ക്കില്ല എന്ന് അറിയിക്കുകയും ചെയ്‌തു. ഇതോടെയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷമായത്.

മാണിക്ക് പിന്തുണയുമായി അഞ്ച് എംഎല്‍എമാര്‍ പരസ്യമായി രംഗത്തെത്തി. മാണി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ അഭിപ്രായം. മാണി കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. എന്നാല്‍, പിജെ ജോസഫ് വിഭാഗം മാണിയുടെ രാജിക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

രാവിലെ 9 മണിക്കാണ് യുഡിഎഫ് യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും കേരള കോണ്‍ഗ്രസ് യോഗതീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും യുഡിഎഫ് യോഗം ചേരുക. മാണി രാജിവയ്ക്കണമെന്ന ആവശ്യമാണ് പൊതുവെ യുഡിഎഫിനകത്ത് ഉയര്‍ന്നിട്ടുള്ളത്. കക്ഷിഭേദമെന്യേ ഇക്കാര്യത്തില്‍ എല്ലാ യുഡിഎഫ് നേതാക്കളും ഒറ്റക്കെട്ടാണ്.

അതേസമയം, താൻ കുറ്റക്കാരാനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. കോടതിയുടേത് വെറും നിരീക്ഷണങ്ങൾ മാത്രമാണ്. അതിന്റെ പേരിൽ തനിക്കു നേരെ വാളോങ്ങുന്നത് അംഗീകരിക്കാനാവില്ല. ആരോപണ വിധേയൻ ആയതു കൊണ്ട് മാത്രം രാജി വയ്ക്കുന്നതിൽ അർത്ഥമില്ല. പാമോയിൽ കേസിൽ കോടതി വിധി വന്നപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ടൈറ്റാനിയം കേസിൽ മന്ത്രി രമേശ് ചെന്നിത്തലയും രാജി വച്ചില്ലല്ലോയെന്ന കാര്യവും മാണി ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍
ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. എല്ലാം കച്ചവടമെന്നായിരുന്നു സുരേഷ് ...

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ ...

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ സാധ്യത
ഏപ്രിലില്‍ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും ...