തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 9 നവംബര്‍ 2015 (09:04 IST)
ബാര്‍ കോഴ കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. എക്‍സൈസ് മന്ത്രി കെ ബാബുനെതിരായ ത്വരിത പരിശോധന റിപ്പോര്‍ട്ട് പകര്‍പ്പ് പരാതികാരാനായ ഖാലിദ് മുണ്ടപളളിക്ക് നല്‍കണമെന്ന ഹര്‍ജിയില്‍ മേല്‍ ഇന്ന് വാദം നടക്കും. ഒപ്പം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണി ആരോപണ വിധേയനായ കേസും ഇന്ന് കോടതിയുടെ പരിഗണക്ക് വരും. മാണിക്കെതിരായ കേസില്‍ ബിജു രമേശിന്റെ ഡ്രൈവറും ദൃക്‌സാക്ഷിയുമായ അമ്പിളിക്ക് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടുണ്ട്.
അതേസമയം, ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ അപാകമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ അധികാര പരിധി ലംഘിച്ചതായും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റീസ് ബി കമാല്‍പാഷയാണു ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാരിനു വേണ്ടി കമ്പില്‍ സിബലാണ് ഹാജരാകുന്നത്.