പത്ത് ബാറുകള്‍ക്ക് ലൈസൻസ്: സര്‍ക്കാര്‍ നീക്കത്തില്‍ കോടതിക്ക് അതൃപ്തി

  ബാര്‍ ലൈസൻസ് , ഹൈക്കോടതി വിധി , സംസ്ഥാന സര്‍ക്കാര്‍
കൊച്ചി| jibin| Last Updated: തിങ്കള്‍, 5 ജനുവരി 2015 (16:54 IST)
സംസ്ഥാനത്തെ പത്ത് ബാറുകള്‍ക്ക് ലൈസൻസ് നൽകണമെന്ന ഹൈക്കോടതി വിധി മാനിക്കാതിരുന്ന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോടതിയുടെ വിമര്‍ശനം.

പത്ത് ബാറുകൾക്ക് ലൈസൻസ് നൽകണമെന്ന് വിധി വന്നീട്ടും സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ ശ്രമിക്കാത്തതിനെ തുടര്‍ന്ന് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് ബാറുടമകൾ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടതി തിരിഞ്ഞത്.

അതേസമയം പത്ത് ബാറുകൾക്ക് ലൈസൻസ് നൽകണമെന്ന വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതായി സംസ്ഥാന സര്‍ക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറയിച്ചു. എന്നാൽ അപ്പീൽ നൽകിയ കാര്യം കോടതിയെ നേരത്തെ അറിയിക്കാമായിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്നാണ് പത്ത് ബാറുകൾക്ക് ലൈസൻസ് നല്‍കുന്നതിലെ കേസ് കോടതി
മാറ്റിവെച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :