കലാഭവൻ സോബി പറഞ്ഞത് കള്ളം: ബാലഭാസ്കറിന്റേത് അപകട മരണമെന്ന നിഗമനത്തിൽ സിബിഐ

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 12 നവം‌ബര്‍ 2020 (09:05 IST)
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വാഹനാപകടത്തെ തുടർന്നുതന്നെ എന്ന നിഗമനത്തിൽ സിബിഐ. കേസിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച കലാഭവൻ സോബിയുടെ മൊഴി കള്ളമാണെന്ന് നുണ പരിശോധനയിൽ തെളിഞ്ഞു. വാഹനം ഒടിച്ചിരുന്നത് ബാലഭാസ്കറായിരുന്നു എന്ന ഡ്രൈവർ അർജുന്റെ മൊഴിയും കളവാണെന്ന് നുണ പരിശോധനയിൽ കണ്ടെത്തി. അപകടത്തിൽ അസ്വാഭാവികമായി ഒന്നും സിബിഐയ്ക്ക് കണ്ടെത്താനായില്ല.

മാനേജർ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരെയാണ് രണ്ട് ഘട്ടങ്ങളിലായി കഴിഞ്ഞമാസമാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. കലാഭവൻ സോബിയെ രണ്ടുതവണയും, മറ്റുള്ളവരെ ഒരു തവണയും നുണ പരിശോധനയ്ക്ക് വിധേയരാക്കി. ആദ്യത്തെ നുണപരിശോധനയിൽ കലാഭവൻ സോബി പറയുന്നത് കള്ളമാണെന്ന് കണ്ടെത്തി. രണ്ടാമത്തെ ടെസ്റ്റുമായി സോബി സഹകരിച്ചില്ലെന്നാണ് വിവരം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :