നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ; അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞെന്ന് പൊലീസ്; അസ്വാഭാവിക മരണത്തിന് കേസ്

കുഞ്ഞ് ചാപിള്ളയായിരുന്നു എന്നാണ് യുവതി പറയുന്നത്.

തുമ്പി എബ്രഹാം| Last Updated: ബുധന്‍, 16 ഒക്‌ടോബര്‍ 2019 (15:14 IST)
ഇടുക്കി തൊടുപുഴ തോപ്രാംകുടിക്കു സമീപം വാത്തിക്കുടിയിൽ വീടിനുള്ളിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ബാഗിനുള്ളിലാക്കി വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞ് ചാപിള്ളയായിരുന്നു എന്നാണ് യുവതി പറയുന്നത്. ഇക്കാര്യം ഒരു ബന്ധുവിനോട് പറഞ്ഞിരുന്നു. അവരാണ് വിവരം പൊലീസിൽ അറിയിച്ചത്.വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ ഇടുക്കി ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :