ശ്രീനു എസ്|
Last Modified വ്യാഴം, 28 ജനുവരി 2021 (08:27 IST)
കൊവിഡ് സാഹചര്യമായതിനാല്‍ ഇത്തവണ ആറ്റുകാലില്‍ ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ മാത്രമേ പൊങ്കാല ഉണ്ടാകുകയുള്ളു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയാണ് ഇതിനുള്ളിലേക്ക് പ്രവേശനം നടത്തുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാലയിടാന്‍ അനുവദിക്കില്ല. എന്നാല്‍ വ്യക്തികള്‍ക്ക് അവരവരുടെ സ്വന്തം വീടുകളില്‍ പൊങ്കാലയിടാം. ഗ്രീന്‍പ്രോട്ടോക്കോളും കൊവിഡ് മാനദണ്ഡങ്ങളും അനുസരിച്ച് അന്നദാനം ഉണ്ടാകും. പരമാവതി എത്രപേരെ ക്ഷേത്ര പരിസരത്ത് പ്രവേശിപ്പിക്കാം എന്നതു സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.