കാന്‍ബേറ|
VISHNU.NL|
Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (17:53 IST)
ആണ്‍കുഞ്ഞിനെ ലഭിക്കാത്തതിനാല്‍ വാടക ഗര്‍ഭ പാത്രത്തില്‍ ജനിച്ച് കുഞ്ഞിനെ ഓസ്ട്രേലിയന്‍ ദമ്പതികള്‍ ഉപേക്ഷിച്ചു. വാടക ഗര്‍ഭ ധാരനത്തിലുടെ ഈ ദമ്പതികള്‍ക്ക് ഇരട്ട കുട്ടികളേയാണ് ലഭിച്ചത്. ഒരാണും ഒരു പെണ്ണും. എന്നാല്‍ തങ്ങള്‍ക്ക് ആണ്‍ കുഞ്ഞിനേ മാത്രം മതിയെന്ന ദമ്പതികളുടെ കടുംപിടുത്തമാണ് പെണ്‍കുഞ്ഞിന്റെ ഭാവി ചോദ്യ ചിഹ്നമാക്കിയിരിക്കുന്നത്.
ഈ കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. ദന്പതികള്‍ക്ക് നേരത്തെ ഒരു പെണ്‍കുട്ടിയുള്ളതിനാല്‍ മറ്റ് ലിംഗത്തിലുള്ള കുഞ്ഞിനെ വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. കുഞ്ഞിന്റെ ലിംഗമനുസരിച്ച് മാത്രമേ ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് പണം നല്‍കു എന്ന് ഇവര്‍ കരാര്‍ പറഞ്ഞ് ഉറപ്പിച്ചിരുന്നതുമാണ്.
മാതാപിതാക്കള്‍ ഒരു കുട്ടിയെ മതിയെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ആ കുട്ടിക്ക് മാത്രമേ ആസ്ടേലിയന്‍ പൗരത്വം ലഭിക്കുകയുള്ളു. നിയമനടപടികളനുസരിച്ച്
ഇരട്ട സഹോദരങ്ങളില്‍ ഒരാളുടെ മേല്‍നോട്ടം ഇന്ത്യ വഹിക്കും.
ദമ്പതികള്‍ക്ക് ആവശ്യമുള്ള കുഞ്ഞിന് വിസ നല്‍കാന്‍ ന്യൂഡല്‍ഹിയിലെ ഹൈ കമ്മീഷന്‍ താമസിപ്പിക്കുകയാണെന്നും രണ്ട് കുട്ടികളെയും ഏറ്റെടുക്കാന്‍ അവര്‍ ദമ്പതികളോട് ആവശ്യപ്പെടുന്നുണ്ടെന്നും വിവരമുണ്ട്.
ഇവരുടെ സുഹൃത്തെന്ന് പറയപ്പെടുന്ന ഒരാള്‍ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായി വന്നെങ്കിലും പണം വാങ്ങിയാണ് അയാള്‍ ഇതിന് തയ്യാറായതെന്ന് എംബസി അധികൃതര്‍ സംശയിച്ചതിനാല്‍ കുഞ്ഞിനെ അയാള്‍ക്കൊപ്പം വിട്ടയച്ചില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.