മോഡിയുടെ അന്തിമപട്ടികയിലെ ആദ്യപേരുകാരന്‍ അരവിന്ദ് പനഗരിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയേക്കും

മോഡിയുടെ അന്തിമപട്ടികയിലെ ആദ്യപേരുകാരന്‍ അരവിന്ദ് പനഗരിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയേക്കും

ന്യൂഡല്‍ഹി:| JOYS JOY| Last Modified ചൊവ്വ, 12 ജൂലൈ 2016 (07:58 IST)
നിതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയയെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി നിയോഗിച്ചേക്കും. ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട് നിതി ആയോഗ് രൂപവത്കരിച്ചപ്പോള്‍ സാമ്പത്തിക വിദഗ്‌ധനെന്ന നിലയില്‍ ആയിരുന്നു അരവിന്ദ് പനഗരിയയെ നിയമിച്ചത്. പ്രധാനമന്ത്രിയുടെ പ്രത്യേക താല്‌പര്യപ്രകാരമായിരുന്നു നിയമനം.

ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിഗണിക്കുന്ന അന്തിമ പട്ടികയിലെ ആദ്യപേരുകാരന്‍ പനഗരിയ ആണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. റിസര്‍വ് ബാങ്ക് ഗവര്‍ണറെ ഒരാഴ്ചക്കകം സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തേക്കും.

നിലവിലെ ഗവര്‍ണര്‍ രഘുറാം രാജന്‍ സെപ്തംബറിലാണ് സ്ഥാനമൊഴിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :