തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (14:43 IST)
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ സുരക്ഷയൊരുക്കാന്‍
കേന്ദ്രസേന എത്തും. മൂന്നു കമ്പനി കേന്ദ്രസേനയെയാണ് വോട്ടെടുപ്പിനും വോട്ടെണ്ണലിനുമായി അരുവിക്കരയില്‍ നിയോഗിക്കുക. 360 ജവാന്‍മാരാണ്
സുരക്ഷ ഒരുക്കാന്‍ എത്തുക. ആഭ്യന്തര വകുപ്പിന്റെ അപേക്ഷ പരിഗണിച്ചാണു തീരുമാനം.
തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സേന മണ്ഡലത്തിലുണ്ടാകും. വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പ് സേന തിരുവനന്തപുരത്തെത്തും. വോട്ടെടുപ്പു കേന്ദ്രങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കും.