അഭിറാം മനോഹർ|
Last Updated:
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (15:01 IST)
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുക പിഎഫിൽ ലയിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ആറു ദിവസത്തെ ശമ്പളം 9% പലിശയോടെ അഞ്ചു മാസങ്ങളിലായാണ് പിടിച്ചത്. ഇത്തരത്തിൽ ഒരു മാസത്തെ ശമ്പളമാണ് ഇങ്ങനെ ലഭിച്ചത്.
20,000 രൂപയിൽ കുറവ് ശമ്പളമുള്ളവർക്ക് സാലറി ചാലഞ്ച് നിർബന്ധമാക്കിയിരുന്നില്ല. ഇത്തരത്തിൽ മാറ്റിവെച്ച ശമ്പളം തിരികെ നൽകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 4,83,733 സർക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്.