പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വീട്ടിനു മുകളില്‍ ടെറസില്‍ അയ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയിലാണ് ബിബില്‍ ലാലിനെ കണ്ടെത്തിയത്

കൊടുവള്ളി, ആത്മഹത്യ, ചുണ്ടപ്പുറം koduvalli, suicide, chundappuram
കൊടുവള്ളി| Sajith| Last Modified ശനി, 19 മാര്‍ച്ച് 2016 (11:01 IST)
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരുവന്‍ പൊയില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ് എസ് എല് സി വിദ്യാര്‍ത്ഥി ചുണ്ടപ്പുറം പറമ്പത്ത് കാവ് കണ്ണന്‍കുട്ടിയുടെ മകന്‍ ബിബിന്‍ ലാല്‍ എന്ന 15 കാരനാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

വീട്ടിനു മുകളില്‍ ടെറസില്‍ അയ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയിലാണ് ബിബില്‍ ലാലിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു സംഭവം നടന്നത്. പരീക്ഷ എഴുതാന്‍ പോകേണ്ട ബിബിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടുകാരുടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ ബിബിന്‍ ലാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :