കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വിറ്റുപോയത് 16,619.97 കോടി രൂപയുടെ മദ്യം

അഭിറാം മനോഹർ| Last Modified ഞായര്‍, 17 ജൂലൈ 2022 (08:48 IST)
2021 ജൂൺ മുതൽ 2022 മെയ് വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് വിറ്റഴിഞ്ഞത് 16,619.97 കോടി രൂപയുടെ മദ്യം. വിഷുത്തലേന്ന് 79.42 കോടി രൂപയ്ക്കും ഏപ്രിൽ 13ന് 54.34 കോടി രൂപയ്ക്കും മദ്യം വിറ്റിരുന്നതായാണ് കണക്കുകൾ.

ഇന്ത്യൻ നിർമിത വിദേശമദ്യം ഈ കാലയളവിൽ ചിലവായത് 18,26,80,965 ലിറ്ററാണ്. 7,82,39,518 ലിറ്റർ ബിയർ ആണ് ഈ കാലയളവിൽ വിറ്റഴിച്ചത്. 12,25,820 ലിറ്റർ വൈനും ഒരു വർഷത്തിനുള്ളിൽ വിൽപ്പന നടന്നു.പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡൻ്റ് എ കെ ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :