കൊച്ചി|
rahul balan|
Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (14:21 IST)
വ്യക്തമായി പഠിച്ച ശേഷം വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് അഭിപ്രായം പറയാമെന്ന് മന്ത്രി ഇപി ജയരാജന്‍. എല്ലാ കാര്യത്തിലും എല്ലാവരോടും നന്ദിയുണ്ടെന്നും ജയരാജന്‍ പറഞ്ഞു. ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദലിയെക്കുറിച്ച് ജയരാജന്‍ നടത്തിയ തെറ്റായ പരാമര്‍ശം സമൂഹമാധ്യമങ്ങളിലടക്കം പരിഹാസത്തിനടയാക്കിയിരുന്നു.
പരാമര്‍ശം വിവാദമായതോടെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 40 വര്‍ഷം മുമ്പ് കളിക്കളം വിട്ട ലോക ബോക്‌സിംഗ് ഇതിഹാസം അമേരിക്കന്‍ പൗരനായ, സാമൂഹ്യ പ്രതിബന്ധതയുള്ള മുഹമ്മദ് അലിയാണ് മരിച്ചതെന്ന് അപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നായിരുന്നു ഇപി ജയരാജന്റെ വിശദീകരണം. തെറ്റ് മനസിലായതിന് ശേഷം പിന്നീട് മറ്റ് വാര്‍ത്താ ചാനലുകളിലും അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് അനുശോചനം അറിയിക്കുകയും പത്രങ്ങള്‍ക്ക് അനുശോചന കുറിപ്പ് നല്‍കുകയും ചെയ്‌തെന്ന് ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് മനസിലാക്കതെ കുപ്രചരണം നടത്തുകയായിരുന്നുവെന്ന് ജയരാജന്‍ പറഞ്ഞു.
ജയരാജന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മിനിട്ടുകള്‍ക്കകം നിരവധി ട്രോളുകളാണ് ഫേസ്ബുക്കിലും വാട്സ് ആപിലും പ്രചരിച്ചത്.