കൊല്ലം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അയല്‍വാസിക്കെതിരെ കേസ്. വാളക്കാട് സ്വദേശി വൈശാഖിനെതിരെയാണ് (21) ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇയാള്‍ ഒളിവിലാണ്. പ്രതിയുടെ ബന്ധുകൂടിയാണ് 14കാരിയായ പെണ്‍കുട്ടി. പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഈയിടെ പെണ്‍കുട്ടിയ്ക്ക് അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.