കൊച്ചി|
WEBDUNIA|
Last Modified ചൊവ്വ, 22 ഏപ്രില്‍ 2014 (12:11 IST)
PRO
PRO
മകളെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഒളിവില്‍ പോയ പിതാവ് പിടിയിലായി. ഉള്ളാളിക്കുളം വീട്ടില്‍ റോയി ചെറിയാനെ(62)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ തെളിവെടുപ്പിനായി ഇയാളെ കൊല്ലത്തേയ്ക്ക് കൊണ്ടുപോയി.
കുടുംബപ്രശ്നം മൂലമാണ് മകളെ വെടിവെച്ച് കൊലപ്പെടുത്താന്‍ റോയി ചെറിയാന് മുതിര്‍ന്നത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഇയാള്‍ ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ആശുപത്രയില്‍ എത്തി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് മകളായ റോണി(24)യെ ഇയാള്‍ വെടിവച്ചത്. വര്‍ഷങ്ങളായി ഭാര്യയുമായി പിണങ്ങി താമസിക്കുകയായിരുന്ന റോയി ചെറിയാനോട് പറയാതെ മകള്‍ എറണാകുളത്തെത്തി അമ്മയെ കണ്ടതാണ് ഇയാളെ പ്രകോപിതനാക്കിയതെന്ന് പൊലീസ് പറഞ്ഞു.