പത്തേമാരിയുടെ നേട്ടം സിനിമയുടെ പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും വിജയമാണെന്ന് സലീം അഹമ്മദ്

പത്തേമാരിക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദ്. ഓരോ ജൂറിയും ഓരോ സ്വഭാവക്കാരായിരിക്കും. അവരുടെ അഭിരുചികളും തീരുമാനങ

പത്തേമാരി, സലിം അഹമ്മദ്,  മമ്മൂട്ടി, ശ്രീനിവാസന്‍ Pathemari, Saleem Ahammad, Mammotty, Sreenivasan
rahul balan| Last Updated: തിങ്കള്‍, 28 മാര്‍ച്ച് 2016 (15:53 IST)
പത്തേമാരിക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സലിം
അഹമ്മദ്. ഓരോ ജൂറിയും ഓരോ സ്വഭാവക്കാരായിരിക്കും. അവരുടെ അഭിരുചികളും തീരുമാനങ്ങളും എല്ലാം വ്യത്യസ്തങ്ങളായിരിക്കും. അതുകൊണ്ടുതന്നെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തന്റെ ചിത്രം പരിഗണിക്കാതിരുന്നതില്‍ ദുഃഖമൊന്നും ഇല്ലെന്ന് സലീം അഹമ്മ്ദ് പറഞ്ഞു.

തനിക്ക് കിട്ടിയ വിവരമനുസരിച്ച് ദേശീയ അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായുള്ള അന്തിമ മത്സരത്തില്‍ പത്തേമാരിയും ഉണ്ടായിരുന്നു. ഇത് ഒരു വ്യക്തിയുടെ നേട്ടമായി കാണാന്‍ കഴിയില്ല. സിനിമയുടെ പുറകില്‍ പ്രവര്‍ത്തിച്ച ഒരുപാടുപേരുണ്ട്. അവരുടെയൊക്കെ വിജയമായാണ് അവാര്‍ഡിനെ കാണുന്നതെന്നും സലീം അഹമ്മദ് പറഞ്ഞു.

അതിനൊപ്പം മമ്മൂട്ടി, ശ്രീനിവാസന്‍ തുടങ്ങിയ അഭിനേതാക്കളുടെയും മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി തുടങ്ങി മുഴുവന്‍ സാങ്കേതിക പ്രവര്‍ത്തകരുടെയും വിജയമാണിതെന്നും സലിം അഹമ്മദ് കൂട്ടിച്ചേര്‍ത്തു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :