വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 1 നവംബര്‍ 2019 (20:19 IST)
നവംബർ 13ന് വിപണിയിൽ അവതരിപ്പിച്ചേക്കും എന്ന റിപ്പോർട്ടികൾക്ക് പിന്നാലെ മോട്ടറോളയുടെ അദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ റേസറിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ലീക്കായി. ഇവാൻ ബ്ലാസ് എന്നയാളുടെ ട്വിറ്ററിലും, ഡച്ച് വെബ്‌സൈറ്റായ മൊബൈൽകോപനിലുമാണ് സ്മാർട്ട്ഫോണിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.
സാംസങ് ഫോൾഡിൽനിന്നും വ്യത്യസ്തമായി വെർടിക്കലായി, അതായത് താഴേക്ക് മടക്കാവുന്ന തരത്തിലുള്ളതാണ് റേസർ. ഫോൾഡ് ചെയ്ത് കഴിയുമ്പോൾ ഫോണിന്റെ മുൻ വശത്ത് ഒരു ചെറിയ സ്ക്രീൻ കാണാം. നോട്ടിഫിക്കേഷനും, കോൾ ഐക്കണും മെസേജുമെല്ലാം ഈ സ്കീനിൽ കൈകാര്യം ചെയ്യാം. ഈ സ്ക്രീനിന് താഴെയായി ഒരു ചെറിയ ക്യാമറയും ഉണ്ട്.
പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. മടക്കിയുള്ള സ്മാർട്ട്ഫോണിന്റെ കഴ്ച 2004ൽ കമ്പനി പുറത്തിറങ്ങിയ മോട്ടോ റേസർ വി3 എന്ന നോർമൽ ഫോൾഡ് ഫോണിന് സമാനമായി തോന്നും. ഫോണിന്റെ മറ്റു വിശദാംശങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
ഫോട്ടോ ക്രെഡിറ്റ്സ്: ട്വിറ്റർ, ഇവാൻ ബ്ലാസ്