ഷവോമി എം ഐ 5 ഇനി 24,999 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയിലും

ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ എം ഐ 5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 24,999 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ എം ഐ 5 ലഭ്യമാവുക. ഫോണിന്റെ മികച്ച ഫീച്ചറുകളാണ് ഷവോമിയുടെ മറ്റ് മോഡലുക്കളില്‍ നിന്ന് എം ഐ 5നെ വ്യത്യസ്തമാക്കുന്നത്. ബാഴ്‌സലോണയില്‍

ഷവോമി, എം ഐ 5, ചൈന Xiomi M I 5, chaina
rahul balan| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (21:14 IST)
ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 24,999 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ എം ഐ 5 ലഭ്യമാവുക. ഫോണിന്റെ മികച്ച ഫീച്ചറുകളാണ് ഷവോമിയുടെ മറ്റ് മോഡലുക്കളില്‍ നിന്ന് എം ഐ 5നെ വ്യത്യസ്തമാക്കുന്നത്. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് എം ഐ 5 ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

സ്‌നാപ് ഡ്രാഗണ്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന എം ഐ 5ന് ഒപ്പം അഡ്രീനോ 530 ജിപിയുള്ളത് ഗെയിം മോഡില്‍ സെറ്റിന് വേഗത നല്‍കും.

5.5 ഇഞ്ച് ഡിസ്‌പ്ലേയ്‌ക്കൊപ്പം 16 എം പി എല്‍ ഇ ഡി ഫ്‌ലാഷോടു കൂടിയ റിയര്‍ ക്യാമറയും പ്രത്യേകതയാണ്. 4 അള്‍ട്രാ പിക്‌സല്‍ ക്ലാരിറ്റി സെല്‍ഫി ക്യാമറയും ഫ്രണ്ട് ഫെയിസിംഗ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതിന്റെ പ്രത്യേകതയാണ്. ത്രീ ഡി ഗ്ലാസ് ബോഡിയാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :