ജോണ്‍സി ഫെലിക്‍സ്|
Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2020 (22:51 IST)
ഓരോ ദിവസവും മോശമായി വരുന്ന പ്രകടനങ്ങളുടെ കൂട്ടത്തില്‍ ഒടുവിലത്തേതും നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങള്‍ക്കിനി ഈ സീസണില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ചെന്നൈയെ 10 വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി.
ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് മാത്രമാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 12.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 116 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ (37 പന്തുകളില്‍ നിന്ന് 68), ഡി കോക്ക് (37 പന്തുകളില്‍ നിന്ന് 46) എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച വച്ചപ്പോള്‍ ചെന്നൈയുടെ ബൌളര്‍മാര്‍ നിസഹായരായി.
ചെന്നൈക്കുവേണ്ടി 52 റണ്‍സെടുത്ത സാം കറന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. ധോണി 16 റണ്‍സെടുത്തു.
മുംബൈക്ക് വേണ്ടി ട്രെന്‍റ് ബോള്‍ട്ട് 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ പിഴുതു. ബൂമ്രയും ദീപക് ചാഹറും രണ്ട് വിക്കറ്റുകള്‍ വീതം നേടി.