ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു; ജസ്പ്രീത് ബുംറയ്ക്കും നിതീഷ് റാണയ്ക്കും താക്കീത്

രേണുക വേണു| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (10:01 IST)

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറയ്ക്കും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം നിതീഷ് റാണയ്ക്കും താക്കീത്. പൂണെയില്‍ നടന്ന മുംബൈ vs കൊല്‍ക്കത്ത മത്സരത്തിനിടെയാണ് ഇരു താരങ്ങളും ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇരുവരും ചെയ്ത കുറ്റം വെളിപ്പെടുത്തിയിട്ടില്ല.

ബുംറ ലെവല്‍ 1 കുറ്റം ചെയ്തുകൊണ്ടാണ് ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുന്നത്. നിതീഷ് റാണയും ലെവല്‍ 1 കുറ്റം ചെയ്ത് ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പറയുന്നു. നിതീഷ് റാണ മാച്ച് ഫീയുടെ പത്ത് ശതമാനം പിഴയായി അടയ്ക്കുകയും വേണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :