പൃഥ്വി ഷായെ കൈവിടാതെ ഡൽഹി, കൊൽക്കത്ത ശർദൂലിനെ റിലീസ് ചെയ്തു

അഭിറാം മനോഹർ| Last Modified ഞായര്‍, 26 നവം‌ബര്‍ 2023 (12:08 IST)
വരാനിരിക്കുന്ന സീസണിലും പൃഥ്വി ഷാ ഡൽഹി ക്യാപ്പിറ്റൽസിൽ തുടരും. സർഫറാസ് ഖാൻ,മനീഷ് പാണ്ഡെ എന്നിവരെ ഡൽഹി ടീം നേരത്തെ റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ് ഐപിഎൽ സീസണിൽ മോശം ഫോമിലായിരുന്നെങ്കിലും പൃഥ്വി ഷായെ നിലനിർത്താൻ ഡൽഹി തീരുമാനിക്കുകയായിരുന്നു. നിലവിൽ പരിക്കിനെ തുടർന്ന് വിശ്രമത്തിലാണ് പൃഥ്വി ഷാ. ഇന്ത്യയുടെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പൃഥ്വിയിൽ വലിയ വിശ്വാസമാണ് കോച്ചായ റിക്കി പോണ്ടിംഗും ടീം ഡയറക്ടർ സൗരവ് ഗാംഗുലിയും പുലർത്തുന്നത്.


അതേസമയം കഴിഞ്ഞ താരലേലത്തിൽ 10.75 കോടി രൂപ മുടക്കി ടീമിലെത്തിച്ച ശാർദൂൽ താക്കൂറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തു. കഴിഞ്ഞ സീസണിൽ ഒന്ന് രണ്ട് മികച്ച പ്രകടനങ്ങൾ മാത്രമാണ് ശാർദ്ദൂൽ കൊൽക്കത്തയ്ക്കായി നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :