‘ടൌണ്‍ ഓഫ് അണ്ടര്‍ഗാര്‍മെന്റ്സ്‍’- അടിവസ്ത്രങ്ങളുടെ പറുദീസയിലേക്ക് സ്വാഗതം

വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ എപ്പോഴും പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. നിറത്തിലായാലും മോഡലിലായാലും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലായിരിക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം എടുക്കുന്നത്. അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര

ഗുറാവോ, ചൈന, ടൌണ്‍ ഓഫ് അണ്ടര്‍വെയര് Gurao, China, Town of underwear
ഗുറാവോ| rahul balan| Last Modified ശനി, 7 മെയ് 2016 (13:00 IST)
വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ എപ്പോഴും പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. നിറത്തിലായാലും മോഡലിലായാലും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലായിരിക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം എടുക്കുന്നത്. അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സ്ത്രീകള്‍ ഈ ശ്രദ്ധ കാണിക്കാറുണ്ട്.

എപ്പോഴും പുതിയതരം മോഡലുകളിലുള്ള അടിവസ്ത്രങ്ങളാണ് സ്ത്രീകള്‍ക്ക് പ്രിയം. വിവിധ നിറങ്ങളില്‍ വിപണിയില്‍ നിങ്ങളെ ആകര്‍ഷിക്കാറുള്ള അടിവസ്ത്രങ്ങള്‍ എവിടെനിന്നാണ് വരുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് ഉത്തരമാണ് ഈ വിഡിയോ.

ലോകത്തെ സിംഹഭാഗം അടിവസ്ത്രങ്ങളും കയറ്റുമതി ചെയ്യുന്നത് ചൈനയിലെ ഗുറാവോ എന്ന പട്ടണത്തില്‍ നിന്നാണ്. ഈ പട്ടണത്തിന്റെ പേര് തന്നെ ‘ടൌണ്‍ ഓഫ് അണ്ടര്‍വെയര്‍’ എന്നാണ്. ഇവിടെയുള്ള വ്യവസായശാലയില്‍ നിന്നും വര്‍ഷത്തില്‍ 350 ദശലക്ഷം ബ്രായും 450 ദശലക്ഷം വസ്ത്രങ്ങളുമാണ് കയറ്റുമതി ചെയ്യുന്നത്. ഭീമമായ ഉല്‍പ്പാദനം കാരണം ഗുറാവോ പട്ടണം മലിനീകരണത്തില്‍ മുങ്ങിയിരിക്കുകയാണ്. എങ്കിലും ഉല്‍പ്പാദനത്തില്‍ യാതൊരുവിധ കുറവും വരുത്താന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :