ദക്ഷിണ കൊറിയയില്‍ കപ്പല്‍ മുങ്ങി

സോള്‍| WEBDUNIA|
PRO
PRO
ദക്ഷിണ കൊറിയയില്‍ യാത്രക്കാരുമായി പോകുകയായിരുന്ന കപ്പല്‍ മുങ്ങി. 450 യാത്രക്കരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ദക്ഷിണ കൊറിയയുടെ തെക്ക്‌ പടിഞ്ഞാറന്‍ തീരത്തായിരുന്നു അപകടം.

ഇന്‍ബിയോണില്‍ നിന്ന്‌ തെക്കന്‍ ദ്വീപായ ജിജുവിലേയ്ക്ക്‌ പോകുകയായിരുന്ന കപ്പലില്‍ ‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു ഭൂരിപക്ഷവും. കോസ്റ്റര്‍ഗാര്‍ഡും നിരവധികപ്പലുകളും പ്രദേശത്ത്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്‌.

18 ഹെലികോപ്റ്ററും സ്ഥലത്ത്‌ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. അപകടത്തില്‍ മരണവിവരങ്ങള്‍ ലഭ്യമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :