റെയില്‍വേ സ്റ്റേഷന്‍ തുറക്കാന്‍ വൈകി: ട്രെയിനുകളും വൈകി

കുണ്ടറ| vishnu| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (20:50 IST)
റയില്‍വേ സ്റ്റേഷന്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ട്രെയിനുകളും വൈകി. റയില്‍വേ സ്റ്റേഷനിലാണു സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ കുണ്ടറ റയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് തുറക്കാന്‍ വൈകിയതോടെ ഇതുവഴിയുള്ള തീവണ്ടികളെല്ലാം വൈകി. യാത്രക്കാരും വലഞ്ഞു.

പുനലൂരില്‍ നിന്നു കന്യാകുമാരിയിലേക്കും തിരിച്ച് കൊല്ലത്തു നിന്ന് പുനലൂരിലേക്കുമുള്ള വണ്ടികള്‍ വൈകി. കുണ്ടറയില്‍ നിന്നുള്ള സന്ദേശങ്ങള്‍ സമയാസമയത്ത് മറ്റു സ്റ്റേഷനുകളില്‍ ലഭിക്കാതായി. ഇതിനെ തുടര്‍ന്ന് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ തീവണ്ടികള്‍ പിടിച്ചിടുകയായിരുന്നു.

എന്തായാലും സ്റ്റേഷന്‍ മാസ്റ്റര്‍ വൈകിയതിനുള്ള കാരണങ്ങള്‍ക്ക് യാത്രക്കാര്‍ പല തരത്തിലുള്ള ഊഹാപോഹങ്ങളാണിപ്പോള്‍ പ്രചരിപ്പിക്കുന്നത്. രാത്രിയില്‍ പുനലൂര്‍ക്കുള്ള അവസാന വണ്ടി പോയാല്‍ പിന്നെ അടുത്ത ദിവസം രാവിലെ മാത്രമാണ്‌ ഇതുവഴിയുള്ള ട്രെയിന്‍. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ഇവിടെ രാത്രി തങ്ങാനുള്ള സൌകര്യം ലഭ്യമാണെങ്കിലും അദ്ദേഹം വീട്ടിലേക്ക് പോയി തിരിച്ചുവരികയാണു പതിവ്. എന്തായാലും ദുരിതം അവസാനം യാത്രക്കാര്‍ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :