ഫോണ്‍ കോള്‍ എടുക്കാന്‍ സാധിച്ചില്ല; ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ചു

Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (13:27 IST)
ഫോണ്‍ കോള്‍ എടുക്കാത്തതില്‍ രോഷാകുലനായ ഭര്‍ത്താവ് സ്വന്തം ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ചു. ചൈനയിലെ ഷാന്‍ഡോംഗിലാണ് സംഭവം. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ഭാര്യയെ ഭര്‍ത്താവ് ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തില്ല ഇതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. യാങ് എന്ന സ്ത്രീയാണ് ആക്രമണത്തിന്നിരയായത്
യുവതിയുടെ മൂക്ക് ഏറെക്കുറെ നശിച്ചിട്ടുണ്ടുവെന്നും വിപുലമായ സര്‍ജറി വേണ്ടിവരുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഫോണെടുക്കാത്തതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ ഓഫീസിലേക്ക് കയറി ചെന്നതിന് ശേഷം ഭാര്യയെ മര്‍ദ്ദിക്കുകയും മൂക്ക് കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കുകളേറ്റ ഇവരെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടാം ഭര്‍ത്താവാണ് യുവതിയെ മര്‍ദ്ദിച്ചത്.
ദാമ്പത്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും അയാള്‍ സ്ഥിരമായി വിളിക്കാറുണ്ടെന്ന് യാന്‍ പറയുന്നു.സംഭവത്തിന് ശേഷം ഭര്‍ത്താവ് ഒളിവിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :