ബോള്‍ട്ട് എട്ടാം സ്വര്‍ണം നേടി; അമ്മയ്ക്ക് നിരാശ, കാരണം അറിയാതെ ആരാധകര്‍

ഉസൈന്‍ ബോള്‍ട്ടിന് എട്ടാം സ്വര്‍ണം; അമ്മയ്ക്ക് നിരാശ്ശ

PRIYANKA| Last Updated: വെള്ളി, 19 ഓഗസ്റ്റ് 2016 (16:02 IST)
ഒളിമ്പിക്‌സ് മത്സരത്തില്‍ ഒരു വെങ്കല മെഡെലെങ്കിലും ലഭിക്കാന്‍ പല രാജ്യങ്ങളും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോഴാണ് ഉസൈന്‍ ബോള്‍ട്ടും മൈക്കല്‍ ഫെല്‍പ്‌സുമെല്ലാം സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയത്. ഒളിമ്പിക്‌സ് മത്സരത്തില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍ തന്റെ എട്ടാം സ്വര്‍ണം സ്വന്തമാക്കുമ്പോള്‍ ലോകം വരവേറ്റത് നിറഞ്ഞ കൈയ്യടിയോടെയായിരുന്നു. എന്നാല്‍ ഒരാള്‍ക്ക് മാത്രം അത് അത്ര സംതൃപ്തി നല്‍കിയില്ല. മത്സരത്തല്‍ കൂടെ പങ്കെടുത്തവര്‍ക്കോ മറ്റ് രാജ്യക്കാര്‍ക്കോ ഒന്നുമല്ല, ഉസൈന്‍ ബോള്‍ട്ടിന്റെ സ്വന്തം അമ്മയ്ക്കാണ് ബോള്‍ട്ടിന്റെ വിജയം അത്ര സംതൃപ്തി നല്‍കാതിരുന്നത്.

റിയോ ഒളിമ്പിക്‌സിന്റെ 13ാം ദിവസമായിരുന്നു ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് 200 മീറ്ററില്‍ ഓട്ടത്തോടെ തന്റെ എട്ടാം സ്വര്‍ണം സ്വന്തമാക്കിയത്. ലോകം മുഴുവന്‍ ബോള്‍ട്ടിന്റെ വിജയത്തില്‍ കൈയ്യടിക്കുമ്പോള്‍ അമ്മ ജെന്നിഫറിന്റെ മുഖത്ത് മാത്രം വലിയ സന്തോഷം ഒന്നും ഉണ്ടായില്ല. മകന്‍ 200 മീറ്ററില്‍ ഒന്നാമനായി സ്വര്‍ണം നേടിയെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതാണ് അമ്മയുടെ നീരസത്തിന് പിന്നിലെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ പ്രധാന മത്സരമായ 200 മീറ്ററില്‍ 29 കാരനായ മകന്റെ അവസാന മത്സരമാണ് റിയോയിലേത് എന്നതിനാലാണ് അമ്മയുടെ മുഖം വാടാന്‍ കാരണമെന്നും പറയുന്നു. എന്നാല്‍ എന്താണ് ജെന്നിഫറിനെ നിരാശയാക്കിയത് എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :