സിറിയയില്‍ നിന്ന് കരളലിയിപ്പിക്കുന്ന ഒരു ചിത്രം

Last Updated: ശനി, 28 മാര്‍ച്ച് 2015 (15:25 IST)
ആഭ്യന്തര സംഘര്‍ഷം തുടര്‍ക്കഥയായ സിറിയയില്‍ നിന്ന് ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു ചിത്രം. ചിത്രമെടുക്കാനെത്തിയ ഫോട്ടോഗ്രാഫറുടെ കയ്യില്‍ തോക്കാണെന്ന് കരുതി ഒരു കുഞ്ഞ് തന്റെ ഇരു കൈകളും മുകളിലേക്ക് ഉയര്‍ത്തി
കീഴടങ്ങുന്ന നിലയിലുള്ള ചിത്രമാണ് ഇത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

നാദിയ അബുഷാബന്‍ എന്ന ഫോട്ടോ ജേര്‍ണലിസ്റ്റാണ്
ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സിറിയയുടെ നിലവിലെ ജീവിതാവവസ്ഥയുടെ നേര്‍ക്കാഴ്ച്ചയാണ് ഈ ചിത്രം. സിറിയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളില്‍ രണ്ട് ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്. ഇതു കൂടാതെ യു എന്‍ പുറത്തുവിട്ട ഒരു കണക്കില്‍
ഒരു കോടി നാല്‍പത് ലക്ഷം കുട്ടികളാണ് സിറിയയിലെ യുദ്ധമൂലം ദുരിതം അനുഭവിക്കുന്നതെന്ന്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :