തീവ്രവാദികളുടെ വധഭീഷണി: തസ്ലിമ നസ്‌റിനെ യു എസിലേക്ക്‌ മാറ്റി

ധാക്ക| Last Modified ബുധന്‍, 3 ജൂണ്‍ 2015 (10:58 IST)
വധഭീഷണിയെത്തുടര്‍ന്ന് പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റിനെ യു.എസിലേക്ക്‌ മാറ്റി.
ന്യുയോര്‍ക്ക്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് തസ്ലിമയെ യു എസിലേക്ക്‌ മാറ്റിയത്‌.

മതേതര ബ്ലോഗര്‍മാരായ അവിജിത്‌ റോയ്‌, വാഷിക്കര്‍ റഹ്‌മാന്‍, ആനന്ദ ബിജോയ്‌ ദാസ്‌ എന്നിവരെ തീവ്രവാദ സംഘങ്ങള്‍ കൊലപ്പെടുത്തിയിരുന്നു. തസ്ലിമയുടെ അടുത്ത ലക്ഷ്യം തസ്ലിമയാണെന്ന്‌ വിവരം ലഭിച്ചിരുന്നതായി സെന്റര്‍ ഫോര്‍ എന്‍ക്വയറി എന്ന സംഘടന വെളിപ്പെടുത്തി. യു.എസില്‍ തുടരാനായില്ലെങ്കില്‍ തസ്ലിമയുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്ന്‌ സംഘടന പറഞ്ഞു.തസ്ലിമയുടെ ചെലവിനായി ഫണ്ട്‌ അനുവദിച്ചതായും സംഘടന വ്യക്‌തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :