തുർക്കി അയഞ്ഞു, സ്വീഡനും ഫിൻലൻഡും ഉടൻ നാറ്റോ സഖ്യത്തിലേക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 29 ജൂണ്‍ 2022 (17:10 IST)
നാറ്റോ സഖ്യത്തിലേക്ക് ചേരുന്നതിനായി ഫിൻലൻഡിനെയും സ്വീഡനെയും ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇരു രാജ്യങ്ങളുടെയും നാറ്റോ പ്രവേശനത്തിന് തുർക്കി കൂടി സമ്മതം മൂളിയതോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നത്.

ആയുധ കയറ്റുമതി, തീവ്രവാദത്തിനെതിരായ പോരാട്ടം മുതലായ വിഷയങ്ങളില്‍ തുര്‍ക്കിക്കുണ്ടായിരുന്ന ആശങ്കകൾ പരിഹരിച്ചതോടെയാണ് ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ നാറ്റോ പ്രവേശനത്തിന് വഴി ഒരുങ്ങുന്നത്. പികെകെയ്ക്കും മറ്റ് കുർദിഷ് തീവ്രവാദ ഗ്രൂപ്പുകൾക്കുമെതിരായ പോരാട്ടത്തിൽ തുർക്കിയുമായി പൂർണമായും സഹകരിക്കാൻ തയ്യാറാണെന്ന് ഇരു നോർഡിക് രാജ്യങ്ങളും സമ്മതിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :