ബൈ ബൈ റിയോ; എതിരാളികളെ ബഹുദൂരം പിന്നിലാക്കി അമേരിക്ക, ഇന്ത്യക്ക് 67ആം സ്ഥാനം

റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം 67

റിയോ| aparna shaji| Last Updated: തിങ്കള്‍, 22 ഓഗസ്റ്റ് 2016 (08:57 IST)
മാറക്കാനയിലെ റിയോ ഒളിമ്പിക്സിന് ഒടിയിറങ്ങി. റിയോയുടെ വേദിയിൽ എതിരാളികളില്ലാത്ത വിജയം സ്വന്തമാക്കി ചാമ്പ്യന്മാർ. 46 സ്വർണമാണ് അമേരിക്ക സ്വന്തമാക്കിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു അമേരിക്കയുടെ വിജയം. 121 മെഡലുകൾ സ്വന്തമാക്കി അമേരിക്ക ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം 67.

ബാഡ്മിന്റണിൽ പി വി സിന്ധുവിന്റെ വെള്ളിയും ഗുസ്തിയിൽ സാക്ഷി മാലികിന്റെ വെള്ളിയും മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ച മെഡലുകൾ. ഏകദേശം 15 മെഡലുകൾ പ്രതീക്ഷിച്ചായിരുന്നു ഇന്ത്യൻ കായിക താരങ്ങൾ റിയോയിലേക്ക് തിരിച്ചത്. എന്നാൽ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ ഇന്ത്യൻ താരങ്ങൾക്കായില്ല. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയിരുന്ന ഇന്ത്യ 56ആം സ്ഥാനത്തായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :