മനില|
jibin|
Last Modified ശനി, 11 ഏപ്രില്‍ 2015 (16:42 IST)
വേശ്യസ്ത്രീകളും വിദ്യാര്‍ഥിനികളുമടക്കം 1200 സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും കിടപ്പറ രംഗങ്ങള്‍ ആല്‍ബമാക്കി സൂക്ഷിക്കുകയും ചെയ്ത മുന്‍ ജാപ്പനീസ് അധ്യാപകന്‍ പിടിയിലായി. പതിമൂന്ന് വയസുള്ള ഫിലിപ്പീന്‍സ് ബാലികയെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചു എന്ന പരാതിയെ തുടര്‍ന്നാണ്
യുഹേയ് തകാശിമ (64) എന്ന മുന്‍ ഹെഡ്മാസ്റ്റര്‍ പൊലീസിന്റെ പിടിയിലായത്. പൊലീസ് നടത്തിയ പരിശേധനയിലും ചോദ്യം ചെയ്യലിലുമാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിവായത്.
ഫിലിപ്പീന്‍സ് ബാലികയെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ച യുഹേയ് തകാശിമക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും റെയ്‌ഡിലുമാണ് റെക്കോഡ് ലൈംഗിക ബന്ധത്തിന്റെ കാര്യവും ആല്‍ബം തയാറാക്കിയ കാര്യവും മനസിലാക്കാന്‍ കഴിഞ്ഞത്.
മനിലയിലെ ഒരു ജാപ്പനീസ് സ്കൂളില്‍ അധ്യാപകനായി 1988 ലാണ് യുഹേയ് ഫിലിപ്പീന്‍സില്‍ എത്തുന്നത്. സ്ത്രീ വിഷയത്തില്‍ അതീവ താല്‍പ്പര്യം കാണിച്ചിരുന്ന ഇയാള്‍ 14 വയസുമുതല്‍ 70 വയസുവരെ പ്രായമുള്ള സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. 18 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് സെക്‍സിനായി കൂടുതലും ഉപയോഗിച്ചിരുന്നത്. സ്ത്രീകളുമായി സെക്‌സിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു. ഇത്തരത്തില്‍ 400 ആല്‍ബങ്ങള്‍ ഇയാളുടെ കൈവശം ഉണ്ട്. 150,000 ചിത്രങ്ങളാണ് ആല്‍ബങ്ങളില്‍ ഉള്ളത്. കഴിഞ്ഞു പോയ കാലങ്ങള്‍ മറക്കാതിരിക്കാന്‍ ആണ് ആല്‍ ബങ്ങള്‍ സൂക്ഷിച്ചതെന്നാണ് യുഹേയ് തകാശിമ പറയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.