100 പേരുമായി പറന്നുയർന്ന വിമാനം തകർന്നു വീണു; 14 പേർ മരിച്ചു

നീലിമ ലക്ഷ്മി മോഹൻ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2019 (10:58 IST)
കസാഖിസ്ഥാനിൽ 100 യാത്രക്കാരേയും കൊണ്ട് പറന്ന വിമാനം തകര്‍ന്നു വീണു. ബെക് എയറിന്റെ വിമാനമാണ് തകര്‍ന്നത്. അല്‍മാറ്റി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുക ആിരുന്നു. വെള്ളിയാഴ്ച രാവിലെ 7.22ഓടെയായിരുന്നു സംഭവം.

അപകടത്തില്‍ 14 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ആരെങ്കിലും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടോയെന്ന് വ്യക്തമല്ല. 95 യാത്രികരും അഞ്ച് ജീവനക്കാരുമുൾപ്പെടെ നൂറ് പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കസാഖിസ്താനിലെ വലിയ നഗരമായ അല്‍മാറ്റിയില്‍ നിന്ന് തലസ്ഥാനമായ നുര്‍സുല്‍ത്താനിലേക്ക് യാത്ര തിരിച്ച വിമാനമാണ് തകര്‍ന്ന് വീണത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :