ഗോൾഡ ഡിസൂസ|
Last Modified വ്യാഴം, 19 ഡിസംബര്‍ 2019 (14:48 IST)
ബൈക്ക് യാത്രയിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തതാണ് കുട. കാരണം, കാറ്റിനനുസരിച്ച്
കുട പിടിക്കാൻ അറിയില്ലെങ്കിൽ അപകടം സംഭവിക്കും. ഇതുപോലെ ബൈക്കിന് പിന്നിലിരിക്കുമ്പോള്‍ കുട ചൂടിയതുമൂലം ഉണ്ടായ അപകടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്.
ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിക്കുന്ന യുവാവ്, ബൈക്കിന്റെ മുന്നില്‍ ഒരു കുട്ടിയുണ്ട്, പിന്നില്‍ കുട പിടിച്ച് യുവതി. കാറ്റ് വരുമ്പോൾ കുട നിയന്ത്രിക്കാൻ കഴിയാതെ വരികയും യുവതി റോഡിലേക്ക് തെറിച്ചു വീഴുന്നതും വീഡിയോയില്‍ കാണാം.
വീണയുടനെ ആളുകളെത്തി യുവതിയെ എഴുന്നേല്‍പ്പിക്കാന്‍ നോക്കുന്നുണ്ട്. യുവതിയുടെ ബോധം പോയതായും കാണുന്നുണ്ട്. വെയില്‍ കൊള്ളാതിരിക്കാനാണ് യുവതി കുട പിടിച്ചതെന്നാണ് കരുതുന്നത്.