അരങ്ങേറ്റ ടെസ്റ്റിൽ 7 വിക്കറ്റുമായി അബ്രാർ അഹ്മദ്, ഇംഗ്ലണ്ടിൻ്റെ ബാസ് ബോളിൻ്റെ കാറ്റൂതി പാകിസ്ഥാൻ

അഭിറാം മനോഹർ| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (15:05 IST)
കാലങ്ങളായി പേസ് ഫാക്ടറി എന്ന് വിളിപ്പേരുള്ള രാജ്യമാണ് പാകിസ്ഥാൻ. വഖാർ യൂനിസ്, വസീം അക്രം മുഹമ്മദ് ആസിഫ്,മുഹമ്മദ് ആമിർ എന്നിവരിൽ നിന്ന് തുടങ്ങി യുവരക്തങ്ങളായ നസീം ഷായിലും ഷഹീൻ അഫ്രീദിയിലും എത്തിനിൽക്കുന്നു പാക് പേസ് കരുത്ത്.

എന്നാൽ ഇതേസമയം അബ്ദുൾ ഖാദിർ, മുഷ്താഖ് അഹമ്മദ്, സഖ്ലെയിൻ മുഷ്താഖ്, സയ്യീദ് അജ്മൽ എന്നീ സ്പിന്നർമാർക്ക് കൂടി ജന്മം നൽകിയ നാടാണ് പാകിസ്ഥാൻ. തങ്ങളുടെ സ്പിൻ പാരമ്പര്യത്തിന് മങ്ങലേറ്റിലെന്ന് പാകിസ്ഥാൻ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് മുൾട്ടാനിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ കാണാനായത്.

ടെസ്റ്റ് ക്രിക്കറ്റിനെ തന്നെ മാറ്റിമറിക്കുന്ന ബാസ്ബോൾ ശൈലിയിൽ മുന്നേറുന്ന ഇംഗ്ലണ്ട് പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച വിജയമാണ് സ്വന്തമാക്കിയത്. സമാനമായി രണ്ടാം ടെസ്റ്റിലും പ്രകടനം നടത്താനായി തയ്യാറെടുത്ത ഇംഗ്ലണ്ടിനെ സ്പിൻ കെണിയൊരുക്കിയാണ് പാകിസ്ഥാൻ വീഴ്ത്തിയത്. അതിന് മുന്നിൽ നിന്നതാകട്ടെ തൻ്റെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന അബ്രാർ അഹ്മദ് എന്ന 24 കാരൻ.

ഇംഗ്ലണ്ട് ബാറ്റർമാർക്ക് നിലയുറപ്പിക്കാൻ അവസരം നൽകാതിരുന്ന അബ്രാർ സാക് ക്രൗളി, ബെൻ ഡക്കറ്റ്,ജോ റൂട്ട്,ബെൻ സ്റ്റോക്സ്, തുടങ്ങി ഇംഗ്ലണ്ടിൻ്റെ 7 മുൻനിര താരങ്ങളെയാണ് മടക്കിയത്. 231 റൺസിന് 7 എന്ന നിലയിൽ ഇംഗ്ലണ്ട് നിൽക്കുമ്പോൾ ഇംഗ്ലണ്ടിൻ്റെ ഏഴ് വിക്കറ്റും വീഴ്ത്തിയത് പുതിയ സ്പിൻ മാന്ത്രികനായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ 49 ഓവറിൽ 251ന് 9 എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാഹിദ് മഹ്മൂദാണ് 2 വിക്കറ്റുകൾ വീഴ്ത്തിയത്. ഇംഗ്ലണ്ടിനായി ഒലിപോപ്പ് ബെൻ ഡെക്കറ്റ് എന്നിവർ അർധസെഞ്ചുറി നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Who is Ashwani Kumar: കൂറ്റനടിക്കാരെ വിറപ്പിച്ച 23 കാരന്‍, ...

Who is Ashwani Kumar: കൂറ്റനടിക്കാരെ വിറപ്പിച്ച 23 കാരന്‍, മുംബൈ കണ്ടെത്തിയ പൊന്ന്; ആരാണ് അശ്വനി കുമാര്‍?
നെറ്റ്‌സില്‍ മണിക്കൂറുകളോളം പരിശീലനം നടത്താന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത കളിക്കാരനാണ് ...

Mumbai Indians: ഒടുവില്‍ മുംബൈ ഇന്ത്യന്‍സിനു ജയം; ...

Mumbai Indians: ഒടുവില്‍ മുംബൈ ഇന്ത്യന്‍സിനു ജയം; കൊല്‍ക്കത്തയെ വീഴ്ത്തി
ജസ്പ്രിത് ബുംറയുടെ അസാന്നിധ്യത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ച യുവതാരം അശ്വനി ...

അടുത്തക്കാലത്തൊന്നും ധോനി ഒരു മത്സരം ഫിനിഷ് ചെയ്തിട്ടില്ല, ...

അടുത്തക്കാലത്തൊന്നും ധോനി ഒരു മത്സരം ഫിനിഷ് ചെയ്തിട്ടില്ല, നേരിട്ട് വിമർശിച്ച് സെവാഗ്
സമീപകാലത്തെപ്പോഴെങ്കിലും ധോനി അങ്ങനൊരു പ്രകടനം നടത്തിയത് ഓര്‍മയുണ്ടോ?, കഴിഞ്ഞ 5 ...

Chennai Super Kings: ധോണിയെ പുറത്തിരുത്തുമോ ചെന്നൈ? ...

Chennai Super Kings: ധോണിയെ പുറത്തിരുത്തുമോ ചെന്നൈ? അപ്പോഴും പ്രശ്‌നം !
ആര്‍സിബിക്കെതിരായ കളിയില്‍ ധോണി ബാറ്റ് ചെയ്തത് ഒന്‍പതാമനായാണ്. ബാറ്റിങ്ങില്‍ ...

ധോനിക്ക് 10 ഓവറൊന്നും ബാറ്റ് ചെയ്യാനാകില്ല: ഫ്ലെമിങ്ങ്

ധോനിക്ക് 10 ഓവറൊന്നും ബാറ്റ് ചെയ്യാനാകില്ല: ഫ്ലെമിങ്ങ്
ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ രവിചന്ദ്ര അശ്വിനും താഴെ ബാറ്റിങ്ങില്‍ ...